വേര്‍തിക്കല്‍(vertical) കൃഷി രീതിയെ പറ്റി
Babu Anchaman
എഴുതിയ പോസ്റ്റ്

Babu Anchaman വേര്‍ടിക്കല്‍ പ്ലാന്റിംഗ് രീതിയില്‍തക്കാളി ചെടികള്‍ നട്ടിരിക്കുന്നു..വിജയിച്ചാല്‍ വളരെകുറച്ചുസ്ഥലത്തുനിന്നുംവളരെ കൂടുതല്‍ ഉലപാദനം ഉണ്ടാക്കാം...52 ചെടികള്‍ ഇതില്‍ നട്ടിട്ടുണ്ട്..വെറും10 ലിറ്റര്‍ വെള്ളംകൊണ്ട് ഒരാഴ്ച നനക്കാം ..പടരാതെ വളരുന്ന എല്ലാം ഈരീതിയില്‍ ക്രിഷിചെയ്യാം..നെല്ല് വരെ..

Babu Anchaman വെര്‍ട്ടിക്കല്‍
പ്ലന്റിംഗ് എങ്ങനെചെയ്യാം എന്ന് വിശദീകരിക്കാം...6 or 8 ഇഞ്ച്‌വ്യാസമുള്ള
pvc പൈപ്പ് ഏഴടി നീളത്തില്‍മുറിക്കുക..അതിനുശേഷംഅതില്‍ നാലുഭാഗത്ത്‌മായി30
mm dia വരുന്ന ഹോളുകള്‍ നാലുവശത്തുമായി ഇടുക. ഇവ തമിലുള്ള അകലം 150 mm
ആയിരികും..നേര്‍ക്ക് നേരെ
വേര്ടിക്കളായി300 mm ആയിരിക്കും..ഏകദേശം 50-52 holukal കിട്ടും
അതിനുശേഷം3/4 ഇഞ്ച്‌വ്യാസമുള്ള 7.5 അടി നീളമുള്ള മറ്റൊരു പൈപ്പില്‍
നിറയെവളരെചെറിയ ദ്വാരങ്ങള്‍ നിറയെഇടുക...ഈ പൈപ്പ് വഴിയാണ് എല്ലാ
ചെടികള്‍ക്കും വെള്ളവും വളവും എത്തുന്നത്...അതിനുശേഷം ചിത്രത്തില്‍
കാണിച്ചിരിക്കുന്നതുപോലെ ഒരുpvc ബക്കെറ്റ് എടുത്തു അടിയില്‍നടുഭാഗതായി
ചെറിയ പൈപ്പ് കടന്നുപോകുന്ന വിധത്തില്‍ ഒരു തുള ഇടുക...(ചെറിയ പൈപ്പില്‍
കോട്ടന്‍ തുണി മുഴുവനായുംപൊതിയുന്ന രീതിയില്‍ച്ചുട്ടണംഅല്ലെങ്കില്‍വെള്ളം
പെട്ടന്നു ഊര്‍ന്നു പോകും..)അതിനുശേഷം ആ പൈപ്പ് ബക്കറ്റില്‍ m സീല്‍
ഉപയോഗിച്ച് ഉറപ്പിക്കുക് പൈപിന്റെ അടിഭാഗം 100 mm പുറത്തേക്ക്നിലകനം...ഒരു
ക്യാപ് കൂടി ഇട്ടു ചെറിയ പൈപ്പിന്റെ അടിവശംഅടക്കുക.. 3 ഇഷ്ടിക പൊക്കത്തില്‍
ബാക്ക്ടു സ്ഥാപിക്കുക പിന്നിട് വലിയ പൈപ്പ് കൂടി ബക്കറ്റില്‍
ഇറക്കുക...അതിനുശേഷം ചകിരിചോര്‍ കൂടുതലായി അടങ്ങിയ പോട്ടിനഗ് മിശ്രിതം വലിയ
പൈപ്പില്‍ നിറക്കുക (അകത്തുള്ള ചെറിയ പൈപ്പില്‍ നിരക്കരുത്) വല്യ pipe നെ
മറിഞ്ഞു വീഴാത്ത തരത്തില്‍ സപ്പോര്‍ട്ട് ചെയ്തു
നിര്‍ത്തണം...പോടിംഗ്മിശ്രിതം നിറച്ചു ഒരാഴ്ച തുടെര്ച്ചയായി വെള്ളം
ഒഴിക്കണം..അപ്പോള്‍ മണ്ണ് ,ചകിരിച്ചൊരു എല്ലാം നന്നായി ഇരിക്കും...പിന്നീടു
ചിത്രത്തില്‍ കാണുന്നത് പോലെ ചെടികള്‍ ഹോളുകളില്‍ നടം...ചെറിയ പൈപ്പിന്റെ
മുകളില്‍ ഒരു ഫണല്‍ വച്ച്കൊടുത്താല്‍ വെള്ളം/വളം ഒഴിക്കാന്‍ സൗകര്യം
ഉണ്ടാകും..
Babu Anchamanഎഴുതിയ പോസ്റ്റ്

Babu Anchaman വേര്‍ടിക്കല്‍ പ്ലാന്റിംഗ് രീതിയില്‍തക്കാളി ചെടികള്‍ നട്ടിരിക്കുന്നു..വിജയിച്ചാല്‍ വളരെകുറച്ചുസ്ഥലത്തുനിന്നുംവളരെ കൂടുതല്‍ ഉലപാദനം ഉണ്ടാക്കാം...52 ചെടികള്‍ ഇതില്‍ നട്ടിട്ടുണ്ട്..വെറും10 ലിറ്റര്‍ വെള്ളംകൊണ്ട് ഒരാഴ്ച നനക്കാം ..പടരാതെ വളരുന്ന എല്ലാം ഈരീതിയില്‍ ക്രിഷിചെയ്യാം..നെല്ല് വരെ..

വളം
/**********************************************/
കൊഴികാഷ്ടം
വളം ആയി ഉപയോഗിക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍ ...നേരിട്ട് വളം
ഇടരുത് ഒരു10 ദിവസം എവിടെയെങ്കിലും കൂടിയിട്ട്ടു നല്ലത്പോലെ
നനക്കുക....പൊടിഞ്ഞു ജൈവവള രൂപത്തില്‍ അആകും അപ്പോള്‍ ഉപയോഗിക്കുക...
നടുവിലൂടെ ഉള്ള പൈപ്പിലൂടെ ചാണകം,ഗോമൂത്രം,കപ്പലണ്ടിപിന്നാക്ക് ലായനി അഞ്ചു ദിവസത്തില്‍ ഒരിക്കല്‍ ഒഴിച്ച്കൊടുക്കും...വെള്ളവും...
വെള്ളം ദിവസം രണ്ടു നേരംഒഴിക്കണം/...
19:19:19
വാട്ടര്‍ സോളുബ്ല്‍ രാസവളംഇലകളില്‍ സ്പെരേ ചെയ്യണം..സംപൂരണ ജൈവകൃഷി ഇതില്‍
വിജയിക്കാന്‍ സാധ്യത ഇല്ല...ചെടികളുടെ ബാഹുല്യം കാരണം ...
ഞാന്‍
ബക്കറ്റിന്റെ അടിവരെ തുളചിട്ടുണ്ട് ..എന്നിട്ട് m seal ഉപയോഗിച്ചു അകത്തെ
ചെറിയ പൈപ്പും ബക്കറ്റുംആയി ഉറപ്പിച്ചു...അതിനുശേഷം വലിയ പൈപ്പ്
ബാക്കട്ടിലേക്ക് ഇറക്കി ..ബക്കറ്റില്‍ ബാക്കിയ്യുള്ള സ്ഥലം
മണ്ണിട്ട്‌നിറച്ചു... ചെറിയപൈപ്പിന്റെ അടിവശംകേപ്ഇട്ടഅടച്ചു..വളം നിറഞ്ഞു
അടഞ്ഞു പോയാല്‍ തുറന്നുകളയാന്‍ വേണ്ടി...
ഇത്
ഹൈഡ്രോപോനിക്സ് എന്ന കൃഷിയുടെ മറ്റൊരു രൂപം ആണ്...ഹൈദ്രോപോനിക്സില്‍
പൂര്‍ണമായും രാസവളം ഉപയോഗിക്കുന്നു .എന്നാല്‍ ഇതില്‍ ജാവവളങ്ങള്‍ അടിസ്ഥാന
വളങ്ങള്‍ ആയിനല്‍കുന്നു.എന്നാല്‍ ഇത്രയും ചെടികള്‍ വളരെ കുറഞ്ഞ സ്പേസില്‍
ഉള്ളത്കൊണ്ട് ചെടികള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍ കിട്ടാന്‍
ബുദ്ദിമുട്ടുണ്ട്..19:19:19 ഇല്‍ മൈക്രോ നുട്രിയന്റ്സ് ഉണ്ട് ...മണ്ണില്‍
അതിന്റെ കുറവ് ഉണ്ടെങ്കില്‍ അത്കൊടുത്തെ മതിയാകൂ....
- Muhammed Shefeek Maula V പൈപ്പ് പ്ലാസ്റ്റർ ചുറ്റുന്നതെന്തിനാ അഞ്ചാമൻ?
Babu Anchaman അത്
മല്‍ചിംഗ് ഷീറ്റ് ആണ് ..പൈപ്പ് പെട്ടന്നു ചൂട് പിടിക്കാന്‍ സാധ്യതയുള്ള
ഷേപ്പ് ആണ്...ഇതാകുമ്പോള്‍ ലൈറ്റു റിഫ്ലെക്റ്റ് ചെയ്തു പൊക്കോളും...മണ്ണിനു
ചൂട്പിടിക്കില്ല..


